ഡാളസ്: ഡാളസ് കേരള അസോസിയേഷൻ നവംബർ ഒന്നിന് കേരളപ്പിറവി ആഘോഷിച്ചു. വൈകുന്നേരം ആറിന് സെന്റ് തോമസ് സീറോമലബാർ ജൂബിലി ഹാളിൽ അതിഥികളെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.
അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനാലാപനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഡാളസ് കേരള അസോസിയേഷന്റെ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ സ്വാഗതപ്രസംഗം നടത്തി. ഗാർലാൻഡ് മേയർ ഡിലൻ ഹെൻഡ്രിക് ഈ ചടങ്ങിന്റെ മുഖ്യാതിഥി ആയിരുന്നു.